ലൈഫ് മിഷൻ വിവിധ ജില്ലകളിൽ ഒഴിവുള്ള ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് ഡെപ്പ്യൂട്ടെഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

Posted on Sunday, January 31, 2021

ലൈഫ് മിഷനുകീഴിൽ വിവിധ ജില്ലകളിൽ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്) ഒഴിവുള്ള, ഒഴിവുവരുന്ന ജില്ലാ മിഷൻ കോഒാർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഒാഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അനൃധ്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 07.02.2021ന് മുമ്പ് ലൈഫ് മിഷൻ സംസ്ഥാന ഒാഫീസിൽ ലഭിച്ചിരിക്കണം. ഒാൺലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. (ഇമെയിൽ: lifemissionkerala@gmail.com). കൂടുതൽ വിവരങ്ങൾ ഒാഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാനഒാഫീസിൽ നിന്നും ലഭിക്കുന്നതാണ്.