ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് ഡെപ്പ്യൂട്ടെഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

Posted on Sunday, January 31, 2021

ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം  മാനേജര്‍ തസ്തികയിലേക്ക്‌ പഞ്ചായത്ത്‌ /നഗരകാര്യ / ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ്‌ ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യര്തസേവന വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകള്‍ 07.02.2021-ന്‌ മുമ്പ്‌ ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. (ഇ-മെയില്‍: lifemissionkerala@gmail.com). കൂടുതൽ  വിവരങ്ങള്‍ ഓഫീസ്‌ പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ്‌ മിഷന്‍ സംസ്ഥാനഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌.