ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല് എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്ക്കാര് സംസ്ഥാന സര്ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). "എല്ലാവര്ക്കും ഭവനം" എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില് വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില് 14 നഗരസഭകളും രണ്ടാം ഘട്ടത്തില് 22 നഗരസഭകളും മൂന്നാം ഘട്ടത്തില് 57 നഗരസഭകള്) ഈ പദ്ധതിയില് ഉള്പ്പെടുത്തുന്നതിന്കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള് സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
- ചേരി വികസനം : 300 ആളുകള് താമസിക്കുന്ന/60-70 വരെ കുടുംബങ്ങള് ഉള്ള ചേരിയിലുള്ളവര്ക്ക് പ്രസ്തുത ചേരിയില്ത്തന്നെ ഭവനം നിര്മ്മിച്ചു നല്കല്.
- ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കും (EWS) ഭവനം നിര്മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്റെ നിലവാരം വര്ദ്ധിപ്പിക്കുന്നതിനായി ബാങ്കില് നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില് നിന്നും 6.5% കുറഞ്ഞ നിരക്കില് വായ്പയായി നല്കല്.
- അഫോര്ഡബിള് ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില് വീടുകള് ലഭ്യമാക്കി ആയത് വാങ്ങുന്നതിനുള്ള പദ്ധതി.
- വ്യക്തിഗത ഭവന നിര്മ്മാണിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്ക്ക് ഭവനനിര്മ്മാണത്തിന് ധനസഹായം നല്കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി.
- 55313 views