തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്റെ ഘടന
അധ്യക്ഷന്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ മേയര്‍.
അംഗങ്ങള്‍ : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോ
ഭൂമിലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണമുറപ്പാക്കല്‍, ഗുണഭോക്താക്കളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം നടത്തല്‍, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ അതതുസമയം ആവിഷ്കരിക്കല്‍ എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍.
സംസ്ഥാന പാര്‍പ്പിട മിഷന്‍ ടാസ്ക്ഫോഴ്സ്
അധ്യക്ഷന്‍ : മുഖ്യമന്ത്രി
സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി
ഉപ അധ്യക്ഷന്‍ : ധനകാര്യം, ഭവനനിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മത്സ്യബന്ധനം വകുപ്പുമന്ത്രിമാരും സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനും (9 പേർ)
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
മിഷന്‍ അംഗങ്ങള്‍ ചീഫ് സെക്രട്ടറി
ജില്ലാതല മിഷന്‍
അധ്യക്ഷന്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍
അംഗങ്ങള്‍ : ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എ മാര്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).
സെക്രട്ടറി : ജില്ലാ കലക്ടർ
- 31677 views