ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP)

മഹാനഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബിഎസ്യുപി പദ്ധതി തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലാണ് നടപ്പിലാക്കുന്നത്. ചേരികളിലും മറ്റും  ഭവന നിര്‍മ്മാണം, റോഡുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍, ജലവിതരണം, ഓട നിര്‍മ്മാണം, തെരുവ് വിളക്കുകള്‍, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, അംഗന്‍വാടികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.