LIFE Mission Invites Application for Consultant on Contract basis

Posted on Monday, December 16, 2019

ലൈഫ് മിഷന്‍ ഭവനസമുച്ചയ നിര്‍മ്മാണത്തിനായി വിവിധ ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ , ഭൂമിയുടെ രേഖകള്‍ പരിശോധിക്കല്‍  തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തനായ, റവന്യൂ വകുപ്പില്‍  നിന്നും തഹസില്‍ ദാര്‍ തസ്തികയില്‍  വിരമിച്ച വ്യക്തിയെ  ആറ് മാസക്കാലത്തേക്ക് കരാറടിസ്ഥാനത്തില്‍  പ്രതിമാസം 40,000/- (നാ പതിനായിരം മാത്രം) രൂപ വേതനത്തില്‍  കണ്‍സള്‍ട്ടന്‍റായി  നിയമിക്കുന്നു.   യോഗ്യരായവരുടെ അപേക്ഷയും അനുബന്ധ രേഖകളും  20.12.2019 വെള്ളിയാഴ്ച പകല്‍  3.00 മണിക്ക് മുമ്പായി  ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍  ലഭിച്ചിരിക്കേണ്ടതാണ്.