'ലൈഫ് മിഷന്' കീഴില്‍ കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും ഭവനനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി......
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതി 'ലൈഫ് മിഷന്' സഫലമാകുന്നു. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തിനായി കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാണ് മിഷന് രൂപീകരിച്ചത്. ഇതുപ്രകാരം, ഭൂമിയുള്ളവര്‍ക്ക് വീടിനുള്ള ധനസഹായം നല്‍കിത്തുടങ്ങി. 14 ജില്ലകളിലെയും ഭൂരഹിതര്‍ക്കായി ഉദ്ദേശിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് സര്‍ക്കാറിന്റെ ആദ്യവാര്‍ഷികത്തിന് തന്നെ തറക്കല്ലിടും
പദ്ധതിയുടെ ഭാഗമായി 4000 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇവര്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തു. കുടുംബശ്രീയാണ് നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിലെ 93 നഗരസഭകളിലായി 29000 വീടുകള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതി പ്രകാരം അനുമതി കിട്ടിയിരുന്നു. ഇതിലുള്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണമാണ് തുടങ്ങിയത്. ആലപ്പുഴ, തൃശൂര്‍, കായംകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം എന്നിവിടങ്ങളിലാണ് തുടങ്ങിയത്
ഒന്നരലക്ഷം കേന്ദ്രഫണ്ടും രണ്ടുലക്ഷം തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാറും നല്കുന്ന ഫണ്ടും ചേര്‍ത്ത് മൂന്നര ലക്ഷം രൂപയാണ് മൊത്തം നഗരത്തില്‍ ധനസഹായം. 1.20 ലക്ഷം കേന്ദ്രഫണ്ടുള്പ്പെടെ നിലവില്‍ 2.20 ലക്ഷമാണ് ഗ്രാമീണ മേഖലയില്‍ വീട് നിര്‍മ്മാണത്തിന് കിട്ടുന്നത്. ഇതും നഗരത്തിലേതിന് സമാനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം 12 ലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വേയില്‍ നിന്നും അര്‍ഹരായ അഞ്ചുലക്ഷത്തോളം പേരെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതി പ്രകാരം നഗരത്തില്‍ 25000 വീടിനും ഗ്രാമത്തില്‍ 20000 വീടിനും ഈ വര്‍ഷം അനുമതി ലഭിക്കും. മൊത്തത്തില്‍ വിവിധ പദ്ധതികളിലായി ആദ്യവര്‍ഷം ഒരു ലക്ഷത്തോളം ഭവനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.......
ഉറവിടം : മാതൃഭൂമി ദിനപത്രം 18 ഏപ്രില്‍ 2017
URL http://www.mathrubhumi.com/news/kerala/pinarayi-government-1.1877423
- 1039 views