ലൈഫ് മിഷന്‍

സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകൾപ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. ഇതി ൽ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുവുമാണ്. ലൈഫ് പ്രോജക്ടിന്‍റെ ഗുണഭോക്തങ്ങളായി വരുന്നത് ഈ ഭൂമിയില്ലാത്ത ഭവന രഹിതരാണ്. ഇവരിൽ 50 ശതമാനത്തോളം 5 കോർപ്പറേഷനുകൾ, 16 മുനിസിപ്പാലിറ്റികൾ , 43 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നതുകൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും 100 നും 250 നും മിടയിൽ ഭവന രഹിതരുണ്ട്. 191 ഗ്രാമപഞ്ചായത്തുകളിലും 1 മുനിസിപ്പാലിറ്റിയിലും 100-ൽ താഴെയാണ് ഭവന രഹിതരുടെ എണ്ണം. ഇതനുസരിച്ച് 87000 ഭവനങ്ങൾ നൽകാനായാൽ സംസ്ഥാനത്തെ 533 ഗ്രാമപഞ്ചായത്തുകളെയും 7 മുനിസിപ്പാലിറ്റികളെയും ഭവനരഹിതരില്ലാത്ത പ്രദേശങ്ങളായി മാറ്റാം.ആകെ ഭവന രഹിതരിൽ 10.4 ശതമാനത്തിന് തങ്ങളുടെ ഭവനങ്ങൾ പണിതീർത്തെടുക്കാൻ സാധിക്കാത്തവരും അധിക ഫണ്ട് ആവശ്യമുളളവരുമാണ്. ഭൂരിഭാഗം ഭവന രഹിതരും (92 ശതമാനം) നിലവിലുളള ഭവന നിർമ്മാണ സഹായ പദ്ധതികളിൽ ലഭ്യമാകുന്ന സഹായ ധനം പര്യാപ്തമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്

ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയിൽ മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്ന, സമൂഹത്തില്‍ അന്തസ്സുള്ള ഒരു ഭവനം ലഭ്യമായാല്‍ അവയുടെ പരിപാലനത്തിനും കാത്ത് സൂക്ഷിപ്പിനും വേണ്ടി ന്യായമായ ഒരു തുക മാസംതോറും മാറ്റി വയ്ക്കാന്‍ മടിയുണ്ടാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത്.

ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്, ജീവിതവും, ഉപജിവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ നിര്‍മ്മിച്ച് സുരക്ഷിത ഭവനങ്ങൾ നല്‍കാനായാൽ ഈ രംഗത്തെ ഇന്ന് അനുഭവപ്പെടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതികളിൽ ഭവന നിര്‍മ്മാണത്തിന് വളരെയധികം തുക മാറ്റി വയ്ക്കുകയും ചെലവഴിയ്ക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന പദ്ധതിയിലും കേന്ദ്രസര്‍ക്കാർ വിഹിതമായും ഭവനപദ്ധതികള്‍ക്ക് വകമാറ്റി വയ്ക്കുന്നുമുണ്ട്.