വയനാടിൻ്റെ സ്വപ്നത്തിന് ലൈഫ് മിഷൻ പദ്ധതിയുടെ കൈത്താങ്ങ്.

11.jpg

ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി പൂർത്തിയാക്കിയ സുനിത രാഘവൻ്റെ വീട്

വയനാട്സാമ്പത്തികപരമായും സാമൂഹ്യപരമായും മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്.  സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് പദ്ധതി വയനാട് ജില്ലയെ കാര്യമായ പുരോഗതി കൈവരിക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.  വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണം തടസ്സപ്പെട്ടു നിന്നിരുന്ന 2912 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസയോഗ്യമാക്കുന്നതിന് ലൈഫ് മിഷനിലൂടെ ജില്ലയ്ക്ക് കഴിഞ്ഞു.  കണിയാമ്പറ്റ പഞ്ചായത്തില്‍ അടിത്തറപോലും നിര്‍മ്മിക്കാതിരുന്ന സുനിത രാഘവന്റെ “വീട് ” എന്ന സ്വപ്നത്തിന് നിറമേകുവാന്‍ ലൈഫ് മിഷന് കഴിഞ്ഞു.  സുനിതയുടെ വീട് നിര്‍മ്മാണം വെറും 70 ദിവസം കൊണ്ട് 5.30 ലക്ഷം രൂപയ്ക്കാണ് ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത്.  പൂര്‍ത്തീകരിച്ച വീടുകളില്‍ മുള്ളന്‍കൊല്ലി പഞ്ചയാതിന്റെ കീഴിലും പനമരം ബ്ലോക്കിന്റെ പരിധിയിലും വരുന്ന ഓരോ വീടുകളടക്കം പൊതുജന പങ്കാളിത്തതോടുകൂടി ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചു, ജനപ്രതിനിധികളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെ സഹകരണവും ജില്ലയിലെ ഉദ്യോഗസ്ഥരുടെ സേവനവും പ്രശംസനീയമാണ്.  ലൈഫ് മിഷന്റെ ഓരോ ചുവടുകളും “വീട് ” എന്ന സ്വപ്നത്തിന്റെ പുതിയ നിറമായി മാറികൊണ്ടിരിക്കുകയാണ്