രാധയുടെ വീട് എന്ന സ്വപ്നം നിറവേറ്റിയത് ചീമേനിയിലെ തുറന്ന ജയിൽ അന്തേവാസികൾ

1_1.jpg      3_0.jpg

ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള രാധയുടെ വീട്.

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ കരിന്തളം ഗ്രാമപഞ്ചായത്തിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യയായ രാധയുടെ എക്കാലത്തെയും സ്വപ്നമായായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്. രാധയുടെ സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകിയത് ലൈഫ് മിഷൻ പദ്ധതിയാണ്. ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാംഘട്ടത്തിലുൾപ്പെട്ട ഇവർക്ക് 40,000 രൂപ ലഭിക്കുകയുണ്ടായി, പക്ഷേ ഭീമമായ പണിക്കൂലിയും, സാമഗ്രികളുടെ വിലവർദ്ധനവും കാരണം 'വീട്' എന്ന സ്വപ്നത്തിൽ നിന്നും ഇവർക്ക് വീണ്ടും പിന്നോട്ടുപ്പോകേണ്ടതായി വന്നു. രാധയുടെ ദുരവസ്ഥ മനസ്സിലാക്കിയ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വിധുബാല ബാവിക്കര, ജയിൽ തടവുകാരുടെ തൊഴിൽ സഹായത്തിന് ആഭ്യന്തരവകുപ്പിന് നേരിട്ട് അപേക്ഷ നൽകുകയും, ഇതിലൂടെ ചീമേനി തുറന്നജയിലിലെ അന്തേവാസികളുടെ 107 തൊഴിൽ ദിനങ്ങൾ ലഭിക്കുകയും ചെയ്‌തതോട് കൂടി, രാധയുടെ സ്വപ്നം സഫലമാവുകയായിരുന്നു. തടവുകാരുടെ സഹായത്തോടെ ഭവന നിർമ്മാണം പൂർത്തികരിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യ സംഭവമാണ്. ഒരായിരം സ്വപ്നങ്ങൾ നിറവേറാൻ സഹായിച്ച ലൈഫ് മിഷൻ പദ്ധതിയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടിയാണ് രാധയുടെ പൂർത്തിയായ വീട്.