ലൈഫ് സര്‍വ്വേ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് അതിന്മേലുള്ള അപ്പീലുകള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിക്കുന്നതിനും ഗ്രാമസഭ/വാര്‍ഡ്‌സഭ അംഗീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അംഗീകാരത്തോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും സമയക്രമം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്പീലുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അപ്പീലുകള്‍ പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും കാരണം ടി സമയക്രമം പാലിക്കുന്നതിന് ബുദ്ധിമുട്ടാണ് എന്നതീനാല്‍ സമയക്രമം നീട്ടി നല്‍കുവാന്‍ ഒട്ടേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൂചന പ്രകാരം നിശ്ചയിച്ച സമയക്രമം ചുവടെ ചേര്‍ത്ത പട്ടിക പ്രകാരം പുനര്‍ നിശ്ചയിക്കുന്നു.
നടപടി |
പഴയ സമയക്രമം |
പുതുക്കിയ സമയക്രമം |
ഗുണഭോക്താക്കളുടെ കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറല്‍ |
ജൂലൈ 15 |
ജൂലൈ 15 |
കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തേണ്ട അവസാന തീയതി |
ജൂലൈ 30 |
ജൂലൈ 30 |
ആദ്യഘട്ട ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി |
ആഗസ്റ്റ് 10 |
ആഗസ്റ്റ് 10 |
ആദ്യഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക പുന:പ്രസിദ്ധീകരിക്കല്‍ |
ആഗസ്റ്റ് 20 |
ആഗസ്റ്റ് 31 |
ജില്ലാ കളക്ടര്‍ക്ക് രണ്ടാം ഘട്ട ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി |
ആഗസ്റ്റ് 25 |
സെപ്റ്റംബര്‍ 16 |
രണ്ടാം ഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക പുന:പ്രസിദ്ധീകരിക്കല്‍ |
ആഗസ്റ്റ് 31 |
സെപ്റ്റംബര്‍ 28 |
ഗ്രാമസഭ/ വാര്‍ഡ് സഭ കൂടി പട്ടിക അംഗീകരിക്കേണ്ട സമയം |
സെപ്റ്റംബര്‍ 01 മുതല്‍ 20 വരെ |
ഒക്ടോബര്‍ 3 മുതല്‍ 20 വരെ |
ഗ്രാമസഭ/ വാര്‍ഡ് സഭ അംഗീകരിച്ച പട്ടികകള്‍ ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടികയുടെ പ്രസിദ്ധീകരണം |
സെപ്റ്റംബര്‍ 25 |
ഒക്ടോബര്‍ 25 |
- 8830 views