ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള ശൈലകുമാരിയുടെ വീട്
കോട്ടയം: കോട്ടയത്തെ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൊച്ചിപറമ്പില്‍ അസുഖ ബാധിതനായ രാജ് മോഹനും, രണ്ട് പെണ്മക്കള്ക്കും, വൃദ്ധനായ അമ്മായി അച്ഛനും ഏക ആശ്രയമായ ശൈലകുമാരിയുടെ ചിറക് മുളയ്ക്കാത്ത സ്വപ്നമായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്. 2010- ല്‍ പഞ്ചായത്തിന്റെ സഹായത്താല്‍ ലഭിച്ച മൂന്ന് സെന്റില്‍ വീട് ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴാണ് 2010- 11- ല്‍ IAY ഭവന പദ്ധതി പ്രകാരം 86,125 രൂപ ലഭിക്കുന്നത്. എങ്കിലും സാമഗ്രികളുടെ ഭീമമായ വിലക്കയറ്റവും, കൂലി വര്‍ദ്ധനവും സ്വപ്നത്തിന്റെ നിറം മങ്ങിപ്പിക്കുകയായിരുന്നു. 2017- ലെ ലൈഫ് മിഷന്റെ പദ്ധതി ശൈലകുമാരിയുടെ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ നിറം നല്കി, 55,000 രൂപകൊണ്ട് വീട് പണി എങ്ങനെ തീര്‍ക്കുമെന്ന ചോദ്യം അവശേഷിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഇടപെടലും, ജനപ്രതിനിധികളുടെയും, പയ്യപ്പാടി എന്‍ജിനീയറിംഗ് കോളേജിലെ NSS വിദ്യാർത്ഥികളുടെയും, പ്രോഗ്രാം ഓഫീസറുടെയും പൂര്‍ണ്ണ പങ്കാളിത്തത്തോടു കൂടി ലൈഫ് മിഷന് ശൈലകുമാരിയുടെ വീട് എന്ന സ്വപ്നത്തിന് പിന്തുണ നല്‍കിയത്. 2018 മാര്‍ച്ച് 31- ന് ശൈലകുമാരിയുടെയും കുടുംബത്തിന്റെയും വീട് എന്ന സ്വപ്നം പൂവണിയുകയും, ലൈഫ് മിഷന്റെ വിജയത്തിന് ഒരു പൊന്‍തൂവല്‍ കൂടിയായി അത് മാറുകയുമായിരുന്നു.
- 131 views