സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി ലൈഫ് മിഷൻ പദ്ധതി; എംബിബിഎസ് വിദ്യാർത്ഥി അമൽ ഗോവിന്ദന് പുതിയ വീട്

final stage.jpeg

ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി പൂർത്തിയാക്കിയ അമൽ ഗോവിന്ദൻ്റെ വീട്

മലപ്പുറം: നിലമ്പൂർ ബ്ലോക്കിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ പെരുവമ്പാടം ആദിവാസി കോളനിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അമൽ ഗോവിന്ദ്, വർക്കല S. R മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി തിരിച്ചു വരുന്നത്, ലൈഫ് മിഷൻ നൽകിയ പുതിയ വീട്ടിലേക്കാണ്.  അടച്ചുറപ്പുള്ളൊരു വീട് അമലിന്റെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു. അമലിന്റെ മാതാപിതാക്കളായ മഞ്ജുളയും ഗോവിന്ദനും 2008 -09 IAY പദ്ധതി പ്രകാരം 7000 രൂപ കൈപറ്റിയ ഇവർ വീടിന്റെ മേൽക്കൂര വരെ പൂർത്തിയാക്കുവാൻ കഴിഞ്ഞു. എന്നാൽ തൊട്ടടുത്ത കാലവർഷത്തിൽ വീട് പൂർണമായും തകർന്നതിനാൽ പിന്നീട് ഇവരുടെ മേല്കൂരയായി മാറിയത് പ്ലാസ്റ്റിക് കവറും ഓലയുമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയപ്പോൾ, അടച്ചുറപ്പുള്ള വീട് എന്ന പുത്തൻ പ്രതീക്ഷയാണ് ഇവർക്ക് ലഭിച്ചത്. ലൈഫ് മിഷന്റെ സ്പിൽഓവർ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന ഇവർക്ക് 565,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി, രണ്ടു ലക്ഷം രൂപ അഡ്വാൻസ് നൽകി. ജനുവരി മാസത്തിൽ പണി ആരംഭിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടി മാർച്ച് 31-ന് മുമ്പ് പണിപൂർത്തിയാക്കുവാൻ കഴിഞ്ഞു. അമലിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകൾക്ക് ഒരു പുതുജീവൻ നൽകിയത് ലൈഫ് മിഷന്റെ പ്രവർത്തനങ്ങളായിരുന്നു.