ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള ചാക്കണ്ടിയുടെ വീട്.
പാലക്കാട്: പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിൽ സപ്പോട്ടതൊടിയിൽ ചാക്കണ്ടിയുടെ സ്വപ്നങ്ങളിലൊന്നാണ് അടച്ചുറപ്പുള്ള സ്വന്തമായൊരു വീട്. വാർദ്ധക്യ സഹജമായ അസുഖത്താൽ ബുദ്ധിമുട്ടുന്ന ചാക്കണ്ടി മകനോടൊപ്പം കാലഹരണപ്പെട്ട വീട്ടിലാണ് താമസിച്ചിരുന്നത്. 2013 - 14 IAY പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ചാക്കണ്ടിയെ തേടി എത്തിയെങ്കിലും പെട്ടെന്നുണ്ടായ വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും ലിന്റിൽ സ്റ്റേജ് വരെ മാത്രമേ പണി തീർക്കുവാൻ കഴിഞ്ഞുള്ളൂ. ചാക്കണ്ടിയുടെ മങ്ങിയ സ്വപ്നങ്ങൾക്ക് പുതുപ്രതീക്ഷ നൽകിയത് ലൈഫ് മിഷൻ പദ്ധതിയായിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് ആവശ്യമുള്ള സഹായം ലഭിച്ചതിലൂടെ അദ്ദേഹത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയായിരുന്നു. ഇന്ന് ചാക്കണ്ടിയും, മകനും, മകന്റെ കുടുംബവും സന്തോഷത്തോടെ അടച്ചുറപ്പുള്ള വീട്ടിലാണ് കഴിയുന്നത്. ലൈഫ് മിഷനിലൂടെ ചാക്കണ്ടിയുടെ ഏറെ കാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് നടന്നത്.
- 255 views