ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി കഴിപ്പിച്ച ഉഷയുടെ വീട്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിൽ ശ്രീമതി ഉഷ ഉദയകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. 2014-15 ലെIAY പദ്ധതിപ്രകാരം ധനസഹായം ലഭിച്ചുവെങ്കിലും ഉദയകുമാറിനുണ്ടായ കാൻസർ ബാധ്യതയെത്തുടർന്ന് ലിന്റെൽ വരെ പൂർത്തിയായ വീടുപണി മുടങ്ങുകയായിരുന്നു. ഉദയകുമാർ ചികിത്സയിലായിരുന്ന സമയത്തുതന്നെ ഉഷയ്ക്കും കാൻസർ ബാധിക്കുകയായിരുന്നു. ഉദയകുമാറിന്റെ മരണത്തെത്തുടർന്ന് രണ്ടുമാസങ്ങൾക്കുള്ളിൽ വീട് എന്ന സ്വപ്നം പൂർത്തീകരിക്കാതെ ഉഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉഷ - ഉദയകുമാറിന്റെ മക്കളായ രണ്ട് കുട്ടികൾക്ക് കയറി കിടക്കുവാൻ വീട് ഇല്ലാത്ത അവസ്ഥയിലായിരുന്നു. അനാഥരായ ഇവർക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി തോമസിന്റെ സഹായ നിധിയിൽ നിന്നും ധനസഹായം നൽകാമെന്നേൽക്കുകയും അതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാഫ് കൗൺസിൽ വഴി ഉദ്യോഗസ്ഥർ അവർക്കാകുന്ന തുക സംഭാവനായി നൽകി. ഇപ്രകാരം ഇവർക്ക് 95,000 രൂപ നൽകുകയും വീടു പണി ഏറ്റെടുത്ത കോണ്ട്രാക്ടറുടെ സഹായത്തോടെ വീടുപണി പൂർത്തീകരിക്കുകയും ചെയ്തു. അനാഥരായ ഇവർക്ക് ലൈഫ് മിഷൻ നൽകിയത് അതിജീവനത്തിനുള്ള ഒരു കൈത്താങ്ങായിരുന്നു.
- 740 views