ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി കഴിപ്പിച്ച ഉമയമ്മയുടെ വീട്.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മണിത്തറക്കരി ഉമയമ്മയുടെ എക്കാലത്തെയും ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്. ഉമയമ്മയ്ക്ക് മൂന്നു സെന്റ് ചതുപ്പിൽ വാസയോഗ്യമല്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇത്രയുംകാലം അയൽവീടുകളിൽ അന്തിയുറങ്ങിയ ഉമയമ്മയുടെ അതിജീവനത്തിനുള്ള സ്വപ്നമായിരുന്നു വീട്. എട്ടു വർഷങ്ങൾക്കു മുമ്പ് ഇഎംഎസ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചുവെങ്കിലും നിർമാണസാമഗ്രികൾ പണിസ്ഥലതെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും സാമഗ്രികളുടെ ഭീമമായ വില വർദ്ധനവും മൂലം വീടുപണി മുടങ്ങുകയായിരുന്നു. വീട്ടുജോലികൾ ചെയ്ത് ജീവിക്കുന്ന ഉമയമ്മയ്ക്ക് വീട് ഒരു വിദൂരസ്വപ്നമായി മാറുമ്പോഴാണ് ലൈഫ്മിഷൻ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തുന്നത്. പദ്ധതി പ്രകാരം ഉമ്മയ്ക്ക് 1,40,000 രൂപ അനുവദിക്കുകയും വീടിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. സ്വന്തമായി വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉമയമ്മ, ഇവർക്ക് ഇനി അന്തിയുറങ്ങാൻ അയൽവീടുകളിലേക്ക് മടങ്ങേണ്ട ലൈഫ് മിഷൻ പദ്ധതിയുടെ വിജയത്തിന് ഒരു പൊൻതൂവൽ കൂടി.
- 770 views