ലക്‌ഷ്യം

അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്‍റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം.

  • സ്ഥലമുള്ള എല്ലാവര്‍ക്കും. സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുക.
  • ഭൂരഹിതര്‍ക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുക.