'മനസ്സോടിത്തിരി മണ്ണ്' - 1,000 ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ധനസഹായം നൽകുന്നു.
ലൈഫ് പാർപ്പിട പദ്ധതിയിലെ മൂന്നാംഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം രൂപാ വീതം ധനസഹായം നൽകുന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ 1,000 ഭൂരഹിത ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഇപ്രകാരം ധനസഹായം അനുവദിക്കുന്നതിനുള്ള സന്നദ്ധതയാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അറിയിച്ചിട്ടുള്ളത്.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നും 1,000 ഗുണഭോക്താക്കൾക്ക് 2022 മാർച്ച് 31-ന് മുമ്പ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മുഖേന ഭൂമി ലഭ്യമാക്കേണ്ടതുണ്ട്.
അതിലേക്കായി ടി ജില്ലകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം തദ്ദേശസ്ഥാപനതലത്തിൽ നടത്തുന്നുണ്ട്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ആവശ്യപ്പെട്ട രേഖകൾ ( ഇതോടൊപ്പം നൽകിയിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ട രേഖകൾ )ഗുണഭോക്തൃ സംഗമത്തിൽ എത്തിച്ചേരുന്ന ഗുണഭോക്താക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കൈമാറേണ്ടതാണ്.മുഗണന ക്രമത്തിൽ ഭൂമി കണ്ടെത്തി വരുന്ന ഗുണഭോക്താക്കളിൽ 1,000 ഗുണഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം ലഭിക്കുക.ഇങ്ങനെ ഭൂമിവാങ്ങി വരുന്ന ഗുണഭോക്താക്കൾക്ക് ലൈഫ് മിഷൻ ഭവനനിർമാണത്തിനായി നാലുലക്ഷം നൽകുന്നതുമായിരിക്കും.
- 265 views