സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി മന്ത്രി സഭാ യോഗത്തിനുള്ള കുറിപ്പ്

Posted on Wednesday, January 18, 2017
  1. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വചിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി 20-09-2016 ലെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
  2. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉതകുന്ന രീതിയില്‍ ഇത് സംബന്ധിച്ച വിശദമായ രേഖ തയ്യാറാക്കിയിട്ടു്. മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാര്‍ഗ്ഗം ശക്തിപ്പെടുത്താന്‍ ഉതകുന്ന സംവിധാനങ്ങള്‍ കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങള്‍ക്കും സൗകര്യം. സ്വയം തൊഴില്‍ പരിശീലനം, വയോജന പരിപാലനം, സാന്ത്വന ചികിത്സ, സാമ്പദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള സംവിധാനം തുടങ്ങി ജീവിതവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊാണ് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുക.
  3. 2015 ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതര്‍. ഇതില്‍ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്. ലൈഫ് പ്രോജക്ടിന്‍റെ ഗുണഭോക്താളായി വരുന്നത് ഈ ഭൂമിയില്ലാത്ത ഭവനരഹിതരാണ്. ഇവരില്‍ 50 ശതമാനത്തോളം 5 കോര്‍പ്പറേഷനുകള്‍, 16 മുനിസിപ്പാലിറ്റികള്‍, 43 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും, 5 മുനിസിപ്പാലിറ്റികളിലും 100 നും 250 നുമിടയില്‍ ഭവന രഹിതരുണ്ട്. 191 ഗ്രാമപഞ്ചായത്തുകളിലും, 1 മുനിസിപ്പാലിറ്റിയിലും 100 ല്‍ താഴെയാണ് ഭവന രഹിതകരുടെ എണ്ണം. ഇതനുസരിച്ച് 87,000 ഭവനങ്ങള്‍ നല്‍കാനായാല്‍ സംസ്ഥാനത്തെ 533 ഗ്രാമപഞ്ചായത്തുകളെയും, 7 മുനിസിപ്പാലിറ്റികളെയും ഭവന രഹിതരില്ലാത്ത പ്രദേശങ്ങളായി മാറ്റാം. ആകെ ഭവനരഹിതരില്‍ 10.4 ശതമാനത്തിന് തങ്ങളുടെ ഭവനങ്ങള്‍ പണി തീര്‍ത്തെടുക്കാന്‍ സാധിക്കാത്തവരും അധിക ഫ് ആവശ്യമുള്ളവരുമാണ്. ഭൂരിഭാഗം ഭവന രഹിതരും (92 ശതമാനം) നിലവിലുള്ള ഭവന നിര്‍മ്മാണ സഹായ പദ്ധതികളില്‍ ലഭ്യമാകുന്ന സഹായ ധനം
    പര്യാപ്തമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്.
  4. 4. ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍, മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്ന, സമൂഹത്തില്‍ അന്തസ്സുള്ള ഒരു ഭവനം ലഭ്യമായാല്‍ അവയുടെ
    പരിപാലനത്തിനും കാത്ത് സൂക്ഷിപ്പിനും വേണ്ടി ന്യായമായ ഒരു തുക മാസംതോറും മാറ്റി വയ്ക്കാന്‍ മടിയുണ്ടാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.
  5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മാണത്തിന്‍റെ ഉള്ളുകള്ളികളും, നിര്‍മ്മാണ സാമഗ്രികളുടെ സമാഹരണവും സുഗമമായ പണലഭ്യതയും ഉറപ്പാക്കാന്‍ പലപ്പോഴും കഴിയാതെ പോകുന്നു.കൂനിന്മേല്‍ കുരു എന്ന രീതിയില്‍ സഹായം കിട്ടുന്ന പണം അപര്യാപ്തമാകുന്നതിനാല്‍ ഇവര്‍ മധ്യവര്‍ത്തികളുടെ ചൂഷണത്തിനിരയാകുന്നതും, കടക്കെണികളില്‍ ഉള്‍പ്പെടുന്നതും കൂടാതെ ഭവന രഹിതരായി തന്നെ നിലനില്‍ക്കേണ്ടിയും വരുന്നു.
  6. വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളില്‍ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന
    നിസ്സാഹായവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളില്‍ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത്.
  7. ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്, ജീവിതവും, ഉപജീവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് സുരക്ഷിത ഭവനങ്ങള്‍ നല്‍കാനായാല്‍ ഈ രംഗത്തെ ഇന്ന് അനുഭവപ്പെടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
  8. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതികളില്‍ ഭവന നിര്‍മ്മാണത്തിന് വളരെയധികം തുക മാറ്റി വയ്ക്കുകയും ചെലവഴിയ്ക്കുകയും ചെയ്യുന്നു്. സംസ്ഥാന പദ്ധതിയിലും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായും ഭവന പദ്ധതികള്‍ക്ക് വക മാറ്റി വയ്ക്കുന്നു്.

തീരുമാനിക്കേണ്ട സംഗതികള്‍

  1. വിവിധ വകുപ്പുകളിലായി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവന പദ്ധതികള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയിലൂടെ ഏകോപിപ്പിച്ച് നടത്താമോ?
  2. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവകളിലൂടെ ഭവന പദ്ധതികള്‍ക്കായി മാറ്റി വച്ചിട്ടുള്ള പണം ലൈഫ് പ്രോജക്ടിന്‍റെ നടത്തിപ്പിലേയ്ക്ക് പൂര്‍ത്തിയാക്കിയ പണികളുടെ സാക്ഷ്യപ്പെടുത്തലിലൂടെ വിതരണം ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ ഉാക്കുന്നതുള്‍പ്പെടെയുള്ള ഒരു സമഗ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കാമോ?
  3. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളെയും, പോളിടെക്നിക്കുകളെയും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളായി നിയമിക്കാമോ? ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി. കോഴിക്കോടിനെയും, സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളായി നിയമിക്കാമോ?
  4. പണി പൂര്‍ത്തിയാക്കാതെ കിടക്കുന്ന ഭവനങ്ങളുടെ സാങ്കേതിക ഓഡിറ്റ് നടത്തുന്നതിനും അവയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ തുകയെത്രയെന്ന് നിര്‍ണ്ണയിക്കുന്നതിനും ജില്ലാതലത്തിലും ബ്ളോക്ക് തലത്തിലും ഇ.സി.ഇ.എ കളെ എംപാനല്‍ ചെയ്യാമോ? തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എംപാനല്‍ ചെയ്ത ഏജന്‍സികള്‍ മേനോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്താമോ?
  5. പണി പൂര്‍ത്തിയാകാതെ നിലവില്‍ ഭവന നിര്‍മ്മാണ സഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കി പാര്‍പ്പിടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സമ്പൂര്‍ണ്ണ
    പാര്‍പ്പിടപദ്ധതിയുടെ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമോ?
  6. പൂര്‍ത്തിയാക്കാത്ത പാര്‍പ്പിടങ്ങള്‍ ഉള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും, ഇതുവരെ ലഭിച്ച സഹായങ്ങളുടെയും അവയുടെ വിനിയോഗത്തിന്‍റെയും വിവരങ്ങളും, ഭവന പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ന്യായമായ തുകയുടെ വിവരങ്ങളും ഉള്‍പ്പെടെ നല്‍കുന്നതിനും അനുവദിക്കാമോ? ഇങ്ങനെ അപേക്ഷ ലഭിക്കുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളെ ഉപയോഗിച്ച് വിവരങ്ങളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാമോ?
  7. മേല്‍ പ്രകാരം ഭവനങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതിന് ഗുണഭോക്താവിനെ തന്നെ ഏര്‍പ്പെടുത്തണമോ? അതോ എംപാനല്‍ ചെയ്തിട്ടുള്ള നിര്‍മ്മാണ ഏജന്‍സിയെ ചുമതലപ്പെടുത്തണോ?
  8. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഭവനങ്ങള്‍ നല്‍കുന്നതിന് നിലവിലുള്ള അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ? അതോടൊപ്പം പുതിയ അപേക്ഷകള്‍ ക്ഷണിക്കാമോ?
  9. കേന്ദ്ര നഗര ഭവന മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഭവനങ്ങളുടെ വലിപ്പം 600 സ്ക്വയര്‍ ഫീറ്റ് എന്ന് നിശ്ചയിക്കാമോ? സര്‍ക്കാര്‍ സഹായം അഞ്ച് ലക്ഷം രൂപയെന്ന് നിജപ്പെടുത്താമോ?
  10. പഞ്ചായത്ത് തല മിഷനുകള്‍ ഭവനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിന് വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടുപിടിക്കാമോ?
  11. സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള മിഷനുകള്‍, കമ്പനികള്‍, ഗവണ്‍മെന്‍റിതര സംഘടനകള്‍, സാമൂഹിക സംഘടനകള്‍, മത സ്ഥാപനങ്ങള്‍ എന്നിവകളുമായി ഭവന
    നിര്‍മ്മാണത്തിന് പങ്കാളിത്തത്തില്‍ ഏര്‍പ്പെടാമോ? ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളുടെ ഓഡിറ്റിന് വിധേയമാക്കാമോ?
  12. മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഭവന നിര്‍മ്മാണത്തിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?
  13. ലൈഫ് പ്രോജക്ടില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മ പരിശോധന നടത്താനും മുന്‍ഗണന നിര്‍ണ്ണയിക്കാനും ലൈഫ് പദ്ധതിരേഖയില്‍ വിവരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളും പ്രക്രിയകളും ഉപയോഗിക്കാമോ?
  14. ഖണ്ഡിക 7 ല്‍ സൂചിപ്പിച്ചിട്ടുള്ള 64 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ ലൈഫ് പ്രോജക്ട് നടപ്പാക്കാനായി, മിച്ച ഭൂമി, സര്‍ക്കാര്‍ ഭൂമി എന്നിവ ഉള്‍പ്പെടെ അനുയോജ്യമായ
    സ്ഥലം കത്തെുന്നതിന് ജില്ലാ കളക്ടരോട് ആവശ്യപ്പെടാമോ?
  15. പദ്ധതി നിര്‍വ്വഹണത്തില്‍ ലൈഫ് പ്രോജക്ടിലെ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സാമൂഹിക വിദഗ്ദ്ധരുടെ സഹായത്താല്‍ ഒരു പങ്കാളിത്ത നടത്തിപ്പ് രീതി അനുവര്‍ത്തിക്കാമോ?
  16. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ബില്‍ഡിംഗ് ടെകിനോളജി പ്രൊമോഷന്‍ കൗണ്‍സില്‍ കണ്ടെത്തിയിട്ടുള്ള പ്രീ എഞ്ചിനീയറിംഗ്, പ്രീ ഫാബ് സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഉപയോഗിക്കുന്നതിന് അനുവദിക്കാമോ? ഇതിനായി ആവശ്യമുള്ള പരിശോധനകള്‍ നടത്തുന്നതിനും അനുയോജ്യത ഉറപ്പു വരുത്തുന്നതിനും ആവശ്യമായ ശുപാര്‍ശകള്‍ നല്‍കുന്നതിനും മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളെ ചുമതലപ്പെടുത്താമോ?
  17. തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികള്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ കണ്‍സള്‍ട്ടന്‍സി ചാര്‍ജ് നല്‍കാമോ?
  18. 1 മുതല്‍ 17 വരെയുള്ള സംഗതികള്‍ തത്വത്തില്‍ അംഗീകരിക്കുകയും പാര്‍പ്പിട മിഷന്‍ സഹ അദ്ധ്യക്ഷനും, ഉപ അദ്ധ്യക്ഷന്‍മാരും ഉള്‍പ്പെടുന്ന (തദ്ദേശ സ്വയം ഭരണം, ധനകാര്യം, ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം) മന്ത്രിതല സമിതി രൂപീകരിക്കുകയും ഇവയെല്ലാം പരിശോധിച്ച് തുടര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും ചുമതപ്പെടുത്താമോ?