തൃശൂർ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ കിഴക്കര വീട്ടിലെ കൂലിപ്പണിക്കാരായ അനിതയുടെയും അനന്തന്റെയും സ്വപ്നമായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്. 2014- 15 സാമ്പത്തിക വർഷത്തിൽ IAY പദ്ധതിപ്രകാരം ആനുകൂല്യങ്ങൾ ലഭിച്ചുവെങ്കിലും നിർമ്മാണസാമഗ്രികളുടെ ഭീമമായ വിലയും, പണിക്കൂലിയും ഇവരുടെ സ്വപ്നങ്ങളിൽ മങ്ങലേൽപ്പിച്ചു. പുത്തൻ പ്രഭയേകി, ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ അനിതയുടെ പേര് ഉൾപ്പെടുന്നത്. 650 Sq.ft ഉള്ള വീടിന്റെ ലിന്റെൽ ലെവൽ വരെ പണി പൂർത്തിയായിരുന്നു വീടിന്, ലൈഫ് മിഷൻ പദ്ധതി പ്രകാരം മൂന്നു ലക്ഷം രൂപ വരെ അനുവദിക്കുകയും, IES എഞ്ചിനീറിങ് കോളേജിലെ NSS വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടുകൂടി അതിവേഗം വീടിന്റെ പണികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞു. അനിതയുടെയും കുടുംബത്തിന്റെയും വിദൂര സ്വപ്നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്, സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് അവരിപ്പോൾ. ലൈഫ് മിഷൻ ഓരോ ചുവടുകളും സ്വപ്നങ്ങൾകേക്കുന്നത് ഒരു പുത്തൻ പ്രതീക്ഷയാണ്.
- 454 views