ലൈഫ് മിഷന് സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി Ertiga/Dezire/ Amaze മോഡല്‍ (2019 മോഡലോ അതിന് ശേഷം ഉള്ള) വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 2000 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും. താല്പര്യമുള്ള വ്യക്തികള്‍/ ഏജന്‍സികള്‍ മുദ്രവെച്ച ക്വട്ടേഷനുകള്‍ 21.10.2022 വെള്ളിയാഴ്ച പകല്‍ മൂന്ന് മണിക്കകം ലൈഫ് മിഷന് സംസ്ഥാന ഓഫീസില്‍ സമര്‍പ്പിച്ചിരിക്കണം. ക്വട്ടേഷന്‍ അംഗീകരിക്കുന്ന പക്ഷം 200 രൂപ മുദ്രപത്രത്തില്‍ കരാര്‍ വയ്ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് ലൈഫ് മിഷന് ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.
- 263 views