2016-17 മുതല് 2018-19 വരെയുള്ള 3 വര്ഷക്കാലയളവിനുള്ളില് രാജ്യത്തെ ഗ്രാമീണ മേഖലയില് ഭവനരഹിതരായവര്ക്കു വേണ്ടി ഒരു കോടി വീടുകള് നിര്മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്) അഥവാ PMAY(G). 2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്സസില് ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില് കേരളത്തില് 2016-17 വര്ഷം 24341 വീടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയില് കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില് സമതലപ്രദേശങ്ങളില് 120000/- രൂപയും ദുര്ഘടപ്രദേശങ്ങളില് 130000/- രൂപയുമാണ് നല്കുന്നത്. ടി പദ്ധതി പ്രകാരം ഗുണഭോക്താക്കള്ക്ക് തുക നല്കുന്നത് പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പ്രധാനമന്തി ആവാസ് യോജന (ഗ്രാമീണ്) പദ്ധതി പ്രകാരം വീടിനോടൊപ്പം ശുചിമുറി ഉള്പ്പെടെ നിശ്ചിത സമയത്തിനകം ഗുണമേന്മയുളള ഭവനങ്ങള് നിര്മ്മിക്കുവാന് ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്ക്കാര് ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്. വീട് നിര്മ്മാണം പൂര്ത്തീകരിക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുളളവര്ക്ക് 70000/- വായ്പ കുറഞ്ഞ പലിശ നിരക്കില് ലഭിക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്സസ് ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികള്ക്കുളള പരിഹാരം കാണുവാന് ജില്ലാ തലത്തില് അപ്പലേറ്റ് കമ്മിറ്റികള് രൂപീകരിച്ചിട്ടുണ്ട്. പദ്ധതി മിഷന് മോഡലിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാ ഗ്രാമതലങ്ങളില് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള് പ്രവര്ത്തിക്കുന്നു.
- 67277 views