പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 500 പേര്‍ക്ക് കൂടി വീട് നല്‍കാനുള്ള പട്ടിക കൊല്ലം കോര്‍പറേഷന്‍ തയാറാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ അംഗീകാരത്തിനായി പട്ടിക സമര്‍പ്പിക്കും. വിവിധ ഡിവിഷനുകളിലായി 1422 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി 30,000 രൂപ വീതം വിതരണം ചെയ്തു. 12 വീടുകള്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കരാര്‍ അംഗീകരിച്ച 39 വീടുകളുടെ ആദ്യഗഡു ഉടന്‍ അനുവദിക്കും. ഭൂരിഭാഗം അപേക്ഷകരുടെയും ഭൂമി നിലമെന്ന് കാട്ടിയതാണ് കൂടുതല്‍ പേര്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്. ഇത്തരം ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി സര്‍ക്കാറിന് അയച്ചിട്ടുണ്ട്. അനുമതി നല്‍കിയുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയാല്‍ തുക അനുവദിക്കും. ഇത്തരത്തിലുള്ള 139 അപേക്ഷകള്‍ക്ക് അനുമതി കിട്ടത്തക്ക രീതിയില്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഉറവിടം : മാധ്യമം ദിനപത്രം, 10 ഡിസംബര്‍ 2016
http://www.madhyamam.com/local-news/kollam/2016/dec/20/237539
- 130 views