മനോരോഗമുള്ള മകനടങ്ങുന്ന ശ്രീമതിയുടെ കുടുംബത്തിന് ആശ്വാസമേകി ലൈഫ് മിഷൻ

      first stage .jpg                final stage_2.jpg

ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള ശ്രീമതിയുടെ വീട്.

കൊല്ലംകൊല്ലം ജില്ലയിലെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ ശ്രീമതിയുടെ കുടുംബത്തിൽ വൃദ്ധദമ്പതികളും മനോരോഗം ബാധിച്ച ഒരു മകനുമാണുള്ളത്. 2009-10 IAY പദ്ധതി പ്രകാരം ഭവന നിർമ്മാണം ആരംഭിച്ച വേളയിലാണ്  മകന് മനോരോഗം ബാധിക്കുകയുംഭവന നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്ത സാമ്പത്തിക സ്ഥിതി ഉടലെടുക്കുകയും ചെയ്തത്അന്നന്നത്തെ ആഹാരത്തിനും മരുന്നിനും വക തേടുന്ന കുടുംബത്തിന് ഭവന നിർമ്മാണം ഒരു വിദൂര സ്വപ്നമായി മാറുകയായിരുന്നുപ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയ ഷെഡിൽ താമസിക്കുന്ന വ്യദ്ധ ദമ്പതികള്‍ക്ക് പുതിയ പ്രതീക്ഷയുമായെത്തിയത് ലൈഫ് മിഷന്റെ പ്രവർത്തനങ്ങളാണ്ലൈഫ് മിഷന്റെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയ ഇവർക്ക് ജനപങ്കാളിത്തതോടും ജീവനക്കാരുടെയും ജന പ്രതിനിധികളുടെയും സഹായത്തോടുകൂടി 4.5 ലക്ഷം രൂപ അടങ്കലിൽ കോണ്‍ക്രീറ്റ് വീട് നിർമ്മിച്ചു നൽകുവാന്‍ സാധിച്ചുശ്രീമതിയുടെ കുടുംബത്തിന് ലൈഫ് മിഷന്റെ പ്രവർത്തനങ്ങള്‍ സ്വപനസാക്ഷാത്കാരമാണ് നല്കിയത്.