സെലസ്റ്റിൻ ജോസ് പാലാട്ടിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ പിന്തുണ നൽകിയത് പ്ലസ് വൺ വിദ്യാർത്ഥികളും അധ്യാപകരും.

                                         construction school _0.jpg          construction_jose.jpg

സെലസ്റ്റിൻ ജോസ് പാലാട്ടിയുടെ വീട് സെൻ്റ് പാട്രിക്ക് അക്കാദമിയിലെ മുപ്പതോളം പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ സഹായത്തോടെ പൂർത്തിയാക്കുന്നു.

 

എറണാകുളം: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ മേരിഗിരി വെളിയത്തുപാറയിൽ സെലസ്റ്റിൻ ജോസ് പാലാട്ടിയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഈ സ്വപ്ന സാക്ഷാകാരത്തിന് കൈകോർത്തത് ലൈഫ് മിഷനും സെന്റ് പാട്രിക്ക് അക്കാദമിയിലെ മുപ്പതോളം പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാർത്ഥികളുമാണ്. നിർമ്മാണ ജോലികള്‍ നടത്തി വിദ്യാർത്ഥികള്‍ മാതൃകയായപ്പോള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നിർമ്മിച്ച സിമന്റ് കട്ടകളാണ് നിർമ്മാണത്തിനായി സൗജന്യമായി നൽകിയത്. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടും കുടി ലൈഫ് മിഷന്‍ സെലസ്റ്റിൻ ജോസ് പാലാട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.