ലൈഫ്മിഷൻ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ മാർച്ച് 31 നകം പരമാവധി പൂർത്തിയാക്കാൻവേണ്ടി കൂടുതൽ എണ്ണം പൂർത്തീകരിക്കാനുള്ള ത. സ്വ.ഭ. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്

ലൈഫ്മിഷൻ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ മാർച്ച് 31 നകം പരമാവധി പൂർത്തിയാക്കാൻവേണ്ടി കൂടുതൽ എണ്ണം പൂർത്തീകരിക്കാനുള്ള ത. സ്വ.ഭ. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഇളംദേശം ബ്ലോക്കിലും അവിടുത്തെ പഞ്ചായത്തുകളിലും SC,ST ഉൾപ്പടെയുള്ളഎല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേരിട്ട് പോയപ്പോൾ അവിടുത്തെ BDO യോടൊപ്പം ചില ഫീൽഡിലും പോയി. എല്ലായിടങ്ങളിലും ഊർജിതമായ പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആത്മാർത്ഥമായ ശ്രമങ്ങൾ താഴെ തലത്തിൽ ഉണ്ട്.വീട് പണിയാൻ താൽപര്യമുള്ള എല്ലാവരും പണി തുടങ്ങിയിട്ടുണ്ട്. എല്ലാ സൈറ്റിലും ഏതെങ്കിലും വിധത്തിലുള്ള പണി നടക്കുന്നുണ്ട്. ഇവർക്കൊക്കെ അല്പം കൂടി സാവകാശം ലഭിച്ചാൽ പണി പൂർത്തിയാക്കും.പിന്നെ ഒരു വിഭാഗം പണി ചെയ്യാൻ താൽപര്യമില്ലാത്തവരാണ്. ST വകുപ്പിന്റെ പണിയിൽ നല്ല പുരോഗതിയുണ്ട്. പക്ഷെ ഇപ്പോൾ അവർക്ക് ഫണ്ടിന് ബുദ്ധിമുട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.ചിലയിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ട് ഒറ്റപ്പെട്ട മുന്നേറ്റം ഉണ്ട് എന്നതൊഴിച്ചാൽ SC വകുപ്പ് ഇപ്പോഴും പൂർണമായി ട്രാക്കിൽ ആയിട്ടില്ല. നാം പുരോഗതിയിൽ വേവലാതിപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ 5 മാസമല്ലേ ആയുള്ളൂ പ്രവർത്തനം ആരംഭിച്ചിട്ട്. അതിൽ തന്നെ കഴിഞ്ഞ 2 മാസങ്ങളേ ആയുള്ളൂ എസ്റ്റിമേറ്റ്, ട്രഷറി നിയന്ത്രണം ,SC/ST വകുപ്പിന്റെ പ്രത്യേക ഉത്തരവ്തുടങ്ങിയ കടമ്പകൾ ഒക്കെ കടന്ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ട്.