![]()
![]()
ലൈഫ് മിഷൻ പദ്ധതിയ്ക്ക് മുമ്പും ശേഷവുമുള്ള രാജപ്പന്റെ വീട്.
പത്തനംതിട്ട: പത്തനംതിട്ടയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സൈക്കിള്‍ വർക്ക്ഷോപ്പ് നടത്തി ഉപജീവനം നടത്തുന്ന രാജപ്പനു, സ്വന്തമായൊരു വീടില്ലാത്തതിനാൽ കടത്തിണ്ണകളിലാണ് രാത്രികാലം കഴിച്ചു കൂട്ടേണ്ടിവന്നത്. ഭാര്യയും മക്കളും ഉപേക്ഷിച്ച രാജപ്പന് 2013-14 ലെ IAY പദ്ധതി പ്രകാരം ഭാഗികമായി വീട് പണി പൂർത്തിയാക്കിയിരുന്നു. എന്നാൽ തുടർവർഷങ്ങളിൽ രോഗബാധിതനാകുകയും അതുമൂലം ദൈനംദിന കാര്യങ്ങളിലുണ്ടായ ബുദ്ധിമുട്ട് വീടിന്റെ പണിപൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. രാജപ്പന് പുതിയ പ്രതീക്ഷകളേകിയത് ലൈഫ് മിഷന്റെ പ്രവർത്തനങ്ങളാണ്. അദ്ദേഹത്തെ മിഷന്റെ പദ്ധതിയിൽ ഉള്‍പ്പെടുത്തുകയും ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലൂടെ ഭവന നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. ഇനി രാജപ്പന് ഉറങ്ങുവാൻ കടത്തിണ്ണകളിലേക്ക് മടങ്ങേണ്ടതില്ല. ലൈഫ് മിഷന് സ്വപ്നസാക്ഷാത്കാരത്തിന്റെ ഒരു പൊൻതൂവലും കൂടി.
- 173 views