ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള സിന്ധു രമേശിൻ്റെ വീട്
തൃശൂർ: കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ സിന്ധു രമേഷ് 2011-12 ലെ സ്പിൽ ഓവർ ലിസ്റ്റിലെ ഗുണഭോക്താവാണ്. കടബാദ്ധ്യത മൂലം പണിതുയർത്തിയ ചുമരുകളെ നേക്കി നെടുവീർപ്പിടുവാനേ ഇവർക്ക് കഴിഞ്ഞുള്ളൂ. ഡയബറ്റിസ് മൂലം കൂലിപ്പണിക്കു പോകുവാൻ സിന്ധുവിന് കഴിയില്ല. അതുകൊണ്ടുതന്നെ രമേശിന്റെ കൂലിപ്പണികൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെയേറെ ഇവർ കഷ്ടടുന്നുണ്ട്. ഏക സമ്പാദ്യം മകളാണ്. സാമ്പത്തിക പ്രതിസന്ധിമൂലം പഠിക്കാൻ സാഹചര്യമില്ലാത്തതിനാൽ തുണിക്കടയിൽ നിൽക്കുന്ന മകള്‍ക്ക് തലചായ്ക്കാൻ ഇടമില്ലാതെയായിട്ട് വർഷങ്ങളായി. സ്വപ്നമെന്നതിലുപരി അതിജീവനത്തിനുള്ള പ്രതീക്ഷയായിട്ടാണ് ഇവർ ലൈഫ് പദ്ധതിയിൽ ഇടം പിടിക്കുന്നത്. പദ്ധതി പ്രകാരം 1,84,250 രൂപ ലഭിക്കുകയും ചെയ്തു. വാർഡ് മെമ്പറുടെ സഹായത്തോടെ കുറച്ച് കട്ടകള്‍ ഇറക്കി ചുമർ ഉയർത്തുവാൻ കഴിഞ്ഞു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം പ്രശംസനീയമാണ്. ജനപങ്കാളിത്തത്തോടുകൂടി ഏതാനും മാസങ്ങള്‍ കൊണ്ട് പുല്ല് പിടിച്ചു കിടന്ന നാലുചുമരുകള്‍ വാസയോഗ്യമാക്കി തീർന്നത്. സ്വപ്നം അതിജീവനത്തിനുള്ള ഘടകമായി മാറുമ്പോള്‍ ലൈഫ് മിഷൻ പദ്ധതിയ്ക്ക് നന്ദി പറയാതിരിക്കുവാൻ ആർക്കും കഴിയില്ല.
- 137 views