സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി,വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, ആരോഗ്യ പദ്ധതി എന്നീ പദ്ധതിള്‍ക്കാണ് അനുമതി നല്‍കിയത്.
വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടു നല്‍കുക എന്നതാണ് സമ്പൂര്‍ണ ഭവന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി പാര്‍പ്പിട സമുച്ചയ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്......
ഉറവിടം : മാതൃഭൂമി ദിനപത്രം, 20 സെപ്റ്റംബര്‍ 2016
Read more at: http://www.mathrubhumi.com/news/kerala/pinarayi-malayalam-news-1.1367511
- 198 views