പ്ലാസ്റ്റിക് ഷെഡിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക്; രുഗ്മണിയുടെ സ്വപ്നപൂർത്തീകരണം ലൈഫ് മിഷൻ പദ്ധതിയിലൂടെ.

first stage.png         final_stage (2).jpg

ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള രുഗ്മിണിയുടെ വീട്.

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ ശ്രീമതി രുഗ്മണിയുടെ സ്വപ്നനങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. അന്ധയായിരുന്ന രുഗ്മണിയ്ക് 2011 -12  ലെ IAY ഭവന പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിച്ചുവെങ്കിലും സാധന സാമഗ്രികളുടെ വിലയും, രോഗവും മൂലം ഭാഗികമായി വീടിന്റെ അടിത്തറ നിർമിക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു. തീർത്തും സുരക്ഷിതമല്ലാത്ത പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങുന്ന രുഗ്മണിയുടെ വിദൂര സ്വപ്നങ്ങളിലൊന്നായി മാറുകയായിരുന്നു, അടച്ചുറപ്പുള്ളൊരു വീട്.

 രുഗ്മണിയുടെ സ്വപ്നങ്ങൾക്ക് പുത്തൻ നിറം നൽകിയത് ലൈഫ് മിഷൻ പദ്ധതിയായിരുന്നു. പദ്ധതി പ്രകാരം ആനുപാതികമായി ലഭിച്ച 2,03077 രൂപ ഉപയോഗിച്ചുകൊണ്ട് കരാറുകാരൻ മുഖേനെ വീട് പണി പൂർത്തിയാക്കുകയും ചെയ്തു. രുഗ്മണി, തനിയ്ക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുതകുന്ന ഭവനം നിർമ്മിച്ചു നൽകിയ ലൈഫ് പദ്ധതിയോട് കടപ്പെട്ടിരിക്കുന്നു.