government orders

പി.എം.എ.വൈ(നഗരം)_ലൈഫ് ഭവനനിർമ്മാണാനുകൂല്യം നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

Posted on Saturday, July 15, 2023

പി.എം.എ.വൈ(നഗരം)- നഗരസഭകളിൽ ഡി.പി.ആർ കളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ലൈഫ് ഗുണഭോക്താക്കൾക്കും, നഗരസഭകൾ അംഗീകരിച്ച് ലൈഫ് മാനദണ്ഡപ്രകാരം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂമിയാർജ്ജിച്ച ഗുണഭോക്താക്കൾക്കും, ഭവനനിർമ്മാണാനുകൂല്യം നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ്

കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്

Posted on Tuesday, February 28, 2023

കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്.

2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി

Posted on Wednesday, December 7, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് - ലൈഫ് പദ്ധതി. 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

LIFE-2020_ഭവനനിർമ്മാണത്തിനായുള്ള ധനസഹായം അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ്

Posted on Wednesday, December 7, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതി 2018 ലും 2022 ലും വായ്പകൾ അനുവദിക്കുന്നതിനായി ലൈഫ് മിഷൻ കെ.യു.ആർ.ഡി.എഫ്.സി. മുഖേന ഹഡ്കോയ്ക്ക് കൈമാറിയിട്ടുള്ള ഗുണഭോക്തൃ പട്ടികകളിലെ ഫണ്ടഭ്യർത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം, ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളേയും അതിദരിദ്ര സർവ്വേയിലൂടെ കണ്ടെത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭവനരഹിതരേയും ഉൾപ്പെടുത്തി ഭവനനിർമ്മാണത്തിനായുള്ള ധന സഹായം അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ്