100 ദിന കര്‍മ്മ പരിപാടി - ലൈഫ്‌ ഭവന പദ്ധതിയില്‍. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 10000: വീടുകളുടെ ഗൃഹപ്രവേശനം! പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ്‌ സംഘടിപ്പിക്കുന്നതിന്‌ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ തനത്‌ ഫണ്ടില്‍ നിന്നും ചെലവ്‌ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌

Posted on Wednesday, September 15, 2021

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ്‌ ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 10,000 വീടുകളുടെ ഗൃഹപ്രവേശനം/ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ്‌ 18,09.2021-ന്‌ ബന്ധപ്പെട്ട തദ്ദേശസ്ഥാപനതലത്തില്‍ ~ (ഗ്രാമപഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍? സംഘടിപ്പിക്കുകയാണെന്നും, ടി പരിപാടി ഓണ്‍ലൈനായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്ഥാപനതലത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്തുകള്‍ പരമാവധി 10000/- രൂപയും, മുനിസിപ്പാലിറ്റികള്‍ പരമാവധി 15000/- രൂപയും, കോര്‍പ്പറേഷനുകള്‍ പരമാവധി 25000/- രൂപയും തനത്‌ ഫണ്ടില്‍ നിന്നും ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നും പരാമര്‍ശ കത്ത്‌ പ്രകാരം ലൈഫ്‌ മിഷന്‍ ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ്‌ ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പ്ൂര്‍ത്തീകരിക്കുന്ന 10,000 വീടുകളുടെ ഗൃഹപ്രവേശനം പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ്‌ 18.09.2021 ന്‌ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തൂത പരിപാടി ഓണ്‍ലൈനായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്ഥാപനതലത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്തുകള്‍ പരമാവധി 10000/- രൂപയും, മുനിസിപ്പാലിറ്റികള്‍ പരമാവധി 15000/- രൂപയും, കോര്‍പ്പറേഷനുകള്‍ പരമാവധി 25000/- രൂപയും തനത്‌ ഫണ്ടില്‍ നിന്നും ചെലവ്‌ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.