ലൈഫ്‌ മിഷനിൽ ഒഴിവുള്ള ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക്‌ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

Posted on Monday, September 28, 2026

ലൈഫ്‌ മിഷനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക്‌ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന്‌ തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ്‌ തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന പ്രക്രിയയില്‍ താല്‍പര്യവും മുന്‍പരിചയവുമുള്ള ജീവനക്കാരില്‍ നിന്നും നിശ്ചിത മാതൃകയില്‍ (സര്‍ക്കുലര്‍./മെമ്മോറാണ്ടം നം.42765/റുള്‍ 362. ഫിന്‍, തീയതി 15.06.1962) വിശദമായ ബയോധഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു. മുന്‍പരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ്‌ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്‌. അപേക്ഷ ലൈഫ്‌ മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 15.10.2026 വ്യാഴാഴ്ച പകല്‍ 3 മണി.