ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള തമ്പിയുടെ വീട്
എറണാകുളം:പാമ്പകുട ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന മേരിയുടെയും, ആന പാപ്പാനായിരുന്ന തമ്പിയുടെയും കുടുംബത്തിന്റെയും എക്കാലത്തെയും സ്വപ്നമായിരുന്നു ഷീറ്റ് കൊണ്ട് മറച്ച കുടിലിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുക എന്നത്. 2010 - 11 - ലെ IAY പദ്ധതിയില്‍ നിന്നും 75000/- രൂപയുടെ ആനുകൂല്യം മേരിയെ തേടി എത്തിയെങ്കിലും, പാപ്പാനായ തമ്പിയ്ക്ക് ആന ഇടഞ്ഞത് മൂലമുണ്ടായ അപകടം സാമ്പത്തികപരമായി ആ കുടുംബത്തിൽ വിഘാതങ്ങൾ സൃഷ്ടിച്ചു. തമ്പിയും രണ്ട് പെൺമക്കളും തമ്പിയുടെ അനുജന്റെ മരണം മൂലം അനാഥരാക്കപ്പെട്ട രണ്ട് ആൺ മക്കളും അടങ്ങുന്ന ആ കുടുംബത്തെ പുലർത്തിയിരുന്നത് മേരി കൂലിപ്പണി ചെയ്താണ്. രക്തസമ്മർദ്ദത്താൽ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് മേരി. ബന്ധുക്കളുടെ സഹായത്താലും IAY പദ്ധതി പ്രകാരം ലഭിച്ച ആനുകൂല്യത്താലും 2016- ൽ തറപണി പൂർത്തിയാക്കുവാൻ കഴിഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം വീടിനാവശ്യമായ 650 സിമന്റ് കട്ടകൾ നിർമ്മിച്ചു നൽകി, തുടർന്നുള്ള പണികൾ നടത്തിയത് ജനപങ്കാളിത്തത്തോടു കൂടിയാണ്. ഈ കാലയളവിൽ മേരിയ്ക്ക് ചെറിയൊരു അപകടം സംഭവിക്കുകയും,കുറച്ചു മാസത്തോളം വിശ്രമത്തിൽ കഴിയേണ്ടിയും വന്നു. സുമനസുള്ള കുറച്ച് ചെറുപ്പക്കാർ "ഒരുമയുടെ ഭവനം", "എന്റെ പാമ്പാക്കുട" എന്ന നവമാധ്യമ കൂട്ടായ്മ നിർമ്മിക്കുകയും വീട്ടിന്റെ മേൽകൂര നിർമ്മിക്കുകയും, സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. ഈ അവസരത്തിലാണ് ലൈഫ് മിഷന്റെ ലൂടെ 43000/-രൂപ ലഭിക്കുന്നത്. ജനപ്രതിനിധികളുടെയും, ജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടുകൂടി 650 Sq.ft ഉള്ള മേരിയുടെ വീട് പണി പൂര്‍ത്തിയായി. മേരിയുടെ വീട് എന്ന എക്കാലെത്തെയും സ്വപ്നമാണ് നിറവേറിയത്.
- 134 views