കൊല്ലം ജില്ലയുടെ മങ്ങിയ സ്വപ്ങ്ങൾക്ക് പുതുനിറം നൽകി സർക്കാരിന്റെ സ്വപ്നപദ്ധതി; ലൈഫ് മിഷൻ.

kollam.jpg

 

കൊല്ലം: കൊല്ലം ജില്ലയിൽ നിരാലംബരും അശരണരുമായ ഭവന രഹിതര്‍ക്ക് ഒരു പുത്തൻ പ്രതീക്ഷയായിരുന്നു ലൈഫ് മിഷന്റെ പ്രവർത്തനങ്ങള്‍. ലൈഫ് മിഷന്റെ ഒന്നാം ഘട്ട പ്രവർത്തനത്തിൽ 3926 വീടുകളിൽ 2128 കുടുംബങ്ങള്‍ക്ക് ഭവനം നിർമ്മിച്ചു നല്‍കുവാൻ ലൈഫ് മിഷന് കഴിഞ്ഞു. ലൈഫ് മിഷന്റെ പ്രവർത്തനങ്ങള്‍ കൊല്ലം ജില്ലയിൽ സാധാരണക്കരാന്റെ മാറുന്ന മുഖമായി വർത്തിച്ചു വരുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ ദവസങ്ങളിൽ കാണുവാൻ സാധിക്കുന്നത്. ഭവന നിർമ്മാണത്തിന് വേണ്ടി സൗജന്യമായി ഗുണഭോക്താവിന് ഇഷ്ടിക ലഭ്യമാക്കുന്നതിനായി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇഷ്ടിക നിർമ്മാണ യൂണിറ്റുകള്‍ ആരംഭിച്ചത് സാധാരണക്കാരായുള്ള ഗുണഭോക്താക്കള്‍ക്ക് വളരെ ആശ്വാസമായിത്തീർന്നു.

          മാതൃഭൂമി നന്മ ക്ലബ് - ലൈഫ് മിഷനുമായി സഹകരിച്ച് ചിറ്റുമല ബ്ലോക്കിലെ പനയം ഗ്രാമപഞ്ചായത്തിലെ. പ്രാക്കുളം NSS സ്കൂളിലെ മാതാപിതാക്കള്‍ മരണപ്പെട്ട വിദ്യാർത്ഥിക്ക് വീട് വയ്ക്കുവാൻ ധനസഹായം നൽകിയത് ലൈഫ് മിഷന്റെ വിജയഗാഥകളിലെ മധുരമുള്ള നിമിഷങ്ങളായിരുന്നു. ലൈഫ് മിഷന്റെ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി, ചാത്തന്നൂർ ഗവ. സ്കൂളിലെ അധ്യാപകരും, ഗ്രാമപഞ്ചായത്ത് ജീവനക്കരുടെയും പ്രവർത്തനവവും വിഹിതവും ബ്ലോക്ക് പ്രസിഡന്റിന് കൈമാറിയപ്പോള്‍ ചില മങ്ങിയ സ്വപ്നങ്ങള്‍ക്കാണ് അത് നിറം നല്‍കിയത്. പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ്. കൊല്ലം ജില്ലയിലെ ലൈഫ് മിഷന്റെ വിജയഗാഥകളിൽ ഒന്നു തന്നെയാണ് ചിറക്കര പഞ്ചായത്തിൽ ഓലക്കുടിലിൽ കഴിഞ്ഞിരുന്ന ശ്രീമതി ഓമനക്ക് ചാത്തന്നൂർ കാരക്കോട് വിമല സെന്‍ട്രൽ സ്കൂളും ചാത്തന്നൂർ ബ്ലോക്ക് അധികൃതരും ചേർന്ന് ലൈഫ് മിഷനുമായി സഹകരിച്ച് അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നല്‍കിയത്. കൊല്ലം ജില്ലയിൽ ലൈഫ് മിഷന്റെ വിജയങ്ങളിലൊന്നായിരുന്നു. ചുരുക്കത്തിൽ ഒരുപാട് സുമനസ്സുകള്‍ ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്, ലൈഫ് മിഷന്റെ പ്രവർത്തന വിജയമാണ് കേരണത്തിലെ ദരിദ്ര ജന വിഭാഗങ്ങളെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിൽ ലൈഫ് മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഉത്തമ മാതൃകയാണ്.