ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി പുരോഗമിക്കുന്ന വള്ളിരാജൻ്റെ വീട്
പാലക്കാട്:പാലക്കാട് ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വാണിയം പറമ്പിൽ വീട്ടിൽ വള്ളിരാജന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീട്. 2004 -05 ൽ IAY പദ്ധതിയുടെ ആനുകൂല്യം ഇവർക്ക് ലഭിച്ചുവെങ്കിലും വീട് പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. പകുതി ഉയരം എത്തിയ ചുമരിൽ ഓലകെട്ടി താമസിക്കുന്ന വള്ളിരാജന്റെ മങ്ങിയ സ്വപ്ങ്ങളിലൊന്നായി മാറുകയായിരുന്നു "വീട്". വള്ളിരാജന്റെ സ്വപ്നങ്ങൾക്ക് പുത്തൻ നിറം നൽകിയത്, ലൈഫ് മിഷൻ പദ്ധതിയായിരുന്നു. പദ്ധതി പ്രീകാരം 68,571 രൂപ വള്ളിരാജന് ലഭിച്ചുവെങ്കിലും ഭീമമായ വിലവർദ്ധനവ് മൂലം ഈ രൂപയിൽ പണി പൂർത്തിയാക്കുവാൻ കഴിയാത്ത സാഹചര്യം സൃഷ്ട്ടിക്കപ്പെടുകയായിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വീട് പണി പൂർത്തിയാക്കുവാനും ആവശ്യമുള്ള സാധന സാമഗ്രികൾ സമാഹരിക്കുവാൻ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങുകയുണ്ടായി. ചുമർ കെട്ടി പൂർത്തിയാക്കുവാനും, ഓട് മേയുവാനും ഇവർ രാപ്പകൽ പ്രവർത്തിച്ചു. ജനപ്രതിനിധികളുടെയും പ്രവർത്തകരുടെയും സേവനം പ്രശംസനീയമാണ്. വള്ളിരാജന്റെ സ്വപ്നങ്ങൾക്ക് പുത്തൻ നിറം നൽകിയത് ലൈഫ് മിഷനും സുമനസ്സുള്ള പ്രവർത്തകരുടെ സേവനുമായിരുന്നു. അടച്ചുറപ്പുള്ള വീട് യാഥാർത്ഥ്യതത്തിലായ സന്തോഷത്തിലാണ് വള്ളിരാജൻ. ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി.
- 326 views