ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി കഴിപ്പിച്ച ജയശ്രീയുടെ വീട്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തകഴി ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ജയശ്രീ ഹരിചന്ദ്രന്റെ മങ്ങിയ സ്വപ്നങ്ങളിലൊന്നായിരുന്നു, സ്വന്തമായി അടച്ചുറപ്പുള്ള വീട്. 2011 -12 ലെ IAY പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വീട് പണി മുടങ്ങുകയായിരുന്നു. ജയശ്രീയുടെ ഒരു കുട്ടിക്ക് ഓട്ടിസമുള്ളതിനാൽ, പെരുമാറ്റത്തിൽ അപകടകാരിയാണ്. ആയതിനാൽ രക്ഷകർത്താക്കളിൽ ഒരാൾ എപ്പോഴും കുട്ടിയുടെ കൂടെ തന്നെയുണ്ടാവണം. കൂലിപ്പണിക്കാരായ ഇവർക്ക് കുട്ടിയുടെ അസുഖം സാമ്പത്തികപരമായി പിന്നോട്ടടിക്കുകയായിരുന്നു. ജയശ്രീയുടെ സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകിയത് ലൈഫ് ഭവനപദ്ധതിയായിരുന്നു. ലൈഫ് ഭവനപദ്ധതി മൂലം ആനുകുല്യങ്ങൾ ലഭിച്ചുവെങ്കിലും സാധന സാമഗ്രികളുടെ ഭീമമായ വിലയും, കുട്ടിയുടെ ആരോഗ്യ പ്രശ്നങ്ങളും ജയശ്രീയുടെ സ്വപ്നങ്ങൾക്ക് വിള്ളലേല്പിച്ചു. ഈ സമയത്താണ് സുമനസ്സുകളുടെ സഹായം ജയശ്രീയെ തേടിയെത്തുന്നത്. പുളിങ്കുന്നു കുസാറ്റ് എഞ്ചിനീറിങ് കോളേജിലെ സിവിൽ വിഭാഗം HOD-യുടെ നേതൃത്വത്തിൽ ജയശ്രീയുടെ വീടിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും നിർമ്മാണത്തിന് സാങ്കേതിക രൂപരേഖ തയ്യാറാക്കി പഞ്ചായത്തിൽ സമ്മർപ്പിച്ചു. സാമ്പത്തികപരമായുള്ള സഹായം തേടിയെത്തുന്നത് അന്വേഷണങ്ങൾക്കൊടുവിലാണ്, തകഴി ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS കോഓർഡിനേറ്റർ ആശ ടീച്ചറുടെ സഹായത്തോടെ 1,25000 രൂപ സ്വരൂപിക്കുകയും, ബ്ലോക്ക് പഞ്ചായത്ത് വഴി 15000 രൂപ ലഭിക്കുകയും ചെയ്തതോടു കൂടി ജയശ്രീയുടെ വിദൂര സ്വപ്നത്തിന്റെ സാക്ഷത്കാരമാണ് നടന്നത്. ഇന്ന് ജയശ്രീയും കുടുംബവും വളരെ സന്തോഷത്തിലാണ്. ലൈഫ് മിഷൻ പദ്ധതിയുടെ വിജയങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി.
- 529 views