പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി

Posted on Saturday, March 17, 2018

GP

വള്ളി രാജൻ വാണിയംപറമ്പിൽ , പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ കാശാമുക്കിൽ താമസിക്കുന്ന ഇവർക്ക് 2004-05 വർഷത്തിലാണ് IAY ‌ ഭവന പദ്ധതിയിൽ വീട് പാസായത് . ആകെ പാസായ തുകയുടെ 83% വും കൈപ്പറ്റിയെങ്കിലും അസുഖം മൂലം വീടു പണി  പൂർത്തീകരിക്കാൻ  കഴിഞ്ഞില്ല. പകുതി ഉയരം എത്തിയ ചുമരുകൾക്കു മുകളിൽ ഓല കെട്ടിയാണ് താമസിച്ചിരുന്നത് . അങ്ങിനെ വീടുപണി പൂർത്തീകരിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ലൈഫ് ഭവന പദ്ധതിയിൽ അധിക ധനസഹായം അനുവദിക്കുന്നത് . വളരെ ചെറിയ തുക 68571/- രൂപയാണ് പാസായത് . ഇത് കൊണ്ട് വീടുപണി പൂർത്തീകരിക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലാണ്   മെമ്പറുടെ നേതൃത്വത്തിൽ ഒരുപറ്റം സന്നദ്ധ പ്രവർത്തകർ വീടുപണി പൂർത്തീകരിക്കാൻ മുന്നിട്ടിറങ്ങുന്നത് . സാധനങ്ങൾ സമാഹരിക്കാനും അത് വീടിനടുത്തു എത്തിക്കാനും, ചുമർ കെട്ടി പൂർത്തീകരിക്കാനും , മേല്ക്കൂര ഓട് മേയുന്നതിനും ഇവർ രാപ്പകൽ അധ്വാനിച്ചു .വാർഡ് മെമ്പർ ഷമീറിന്റെ ആത്മാർത്ഥ സേവനം പ്രശംസനീയം തന്നെ . വള്ളിയുടെ സ്വപ്നങ്ങൾക്ക് സന്നദ്ധ പ്രവർത്തനം കൊണ്ടു ചിറകു നൽകിയ യുവ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ .... വള്ളി ക്കു മനോഹരമായ ഓട് വീടും ....