സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷം കൊണ്ട് 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യം നേടുന്നതിന് സർക്കാർ സംവിധാനത്തിലൂടെ മാത്രം സാദ്ധ്യമല്ലാത്തതിനാൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
“മനസ്സോടിത്തിരി മണ്ണ്” സംസ്ഥാനതല ഉദ്ഘാടനം 30.12.2021 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് എറണാകുളം ഠൗൺ ഹാളിൽവെച്ച് ബഹു. തദ്ദേശസ്വയംഭരണ /എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുകയാണ്. ബഹു. വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി. രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിന്റെ തൽസമയ സംപ്രേഷണം ലൈഫ് മിഷന്റെ ഫേസ് ബുക്ക് പേജിലും (https://www.facebook.com/LIFEMissionKla/)ബഹു. തദ്ദേശസ്വയംഭരണ/ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്ററുടെ (https://www.facebook.com/mvgovindan ) ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
- 1654 views