ലൈഫ്‌ മിഷനിൽ ഒഴിവുള്ള ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക്‌ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

Posted on Monday, September 28, 2026

ലൈഫ്‌ മിഷനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക്‌ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന്‌ തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ്‌ തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന പ്രക്രിയയില്‍ താല്‍പര്യവും മുന്‍പരിചയവുമുള്ള ജീവനക്കാരില്‍ നിന്നും നിശ്ചിത മാതൃകയില്‍ (സര്‍ക്കുലര്‍./മെമ്മോറാണ്ടം നം.42765/റുള്‍ 362. ഫിന്‍, തീയതി 15.06.1962) വിശദമായ ബയോധഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു. മുന്‍പരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ്‌ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്‌. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.10.2026 പകൽ 3 മണിയിൽ നിന്നും 31.10.2026 ശനിയാഴ്ച പകൽ 3 മണിയായി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.