കേന്ദ്രാവിഷ്കൃത പദ്ധതിയായ ബി.എസ്.യു.പി (Basic Service for Urban Poor) പദ്ധതി പ്രകാരം തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി പ്രദേശത്തുള്ള സാക്ഷാത്കാരത്തിലേക്ക് നഗരസഭയുടെ കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ മാറ്റിപാര്പ്പികുന്നു. ദേശീയ നഗര ഉപജീവന ദൌത്യത്തിന്റെ (NULM) പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സാക്ഷാത്കാരത്തിന്റെ നടത്തിപ്പിന് ആവശ്യമായ മെച്ചപ്പെട്ട ബൌധിക സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്. അന്തേവാസികള്‍ക്ക് അവരുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്ന തരത്തില്‍ മെച്ചപ്പെട്ട അന്തരീക്ഷമാണ് ഒരുക്കി നല്‍കിയിട്ടുള്ളത്.
- 183 views