ബന്ധുവീടുകളിൽ നിന്നും സ്വന്തം വീട്ടിലേയ്ക്; സ്വപ്നസാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ സുധാമണിയും കുടുംബവും

                                  Sudhamani_WEBSITE 495 392.jpg           Final Stage WEBSITE.jpg

 

പത്തനംതിട്ട: പത്തനംതിട്ടയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പരുത്തമൂഴി നിവാസികളായ സുധാമണിയും യശോധരനും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. 10 വർഷക്കാലമായി ബന്ധുവീടുകളിൽ തലചായിച്ചിരുന്ന ഇവർക്ക് ആകെയുണ്ടായിരുന്നത് 2008-09 ലെ IAY പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ അടിത്തറ മാത്രമായിരുന്നു. ജലദൗർലഭ്യവും, ഭീമമായ പണിക്കൂലിയും ഈ കുടുംബത്തിന്റെ പാർപ്പിട സ്വപ്നത്തിന് വിഘാതമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്നസാക്ഷാത്കാരത്തിന് പ്രതീക്ഷയുമായി ലൈഫ് മിഷൻ പദ്ധതിയിൽ ഈ കുടുംബത്തിന്റെ പേര് ഇടം പിടിക്കുന്നത്. പദ്ധതി പ്രകാരം 1,94,667 രൂപ ലഭിക്കും എന്നറിഞ്ഞുവെങ്കിലും സാധനസാമഗ്രികളുടെ ഭീമമായ വിലയും പണിക്കൂലിയും ചോദ്യചിഹ്നമായി അവശേഷിച്ചു. വീണ്ടും വഴികള്‍ മുട്ടിയ സാഹചര്യത്തിലാണ് കോന്നി IHRD-യിലെ NSS വിദ്യാർത്ഥികളുടെ സാഹായഹസ്തം അവർക്ക് പുതിയ പ്രതീക്ഷകളേകിയത്. ജനപങ്കാളിത്തത്തോടും ജനപ്രതിനിധികളുടെ സഹായത്താലും സുധാമണിയുടെ കുടുംബത്തിന് പുതിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയായിരുന്നു. ലൈഫ് മിഷന്റെ ഈ പ്രവർത്തനങ്ങള്‍ ഒരുപാട് കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നില്ല നവകേരളം സൃഷ്ടിക്കാൻ ഉതകുന്നതുമാണ്.