ലതയ്ക്കും കുടുംബത്തിനും പുതുവർഷ സമ്മാനമേകി ലൈഫ് മിഷൻ പദ്ധതി.

final stage latha.jpg

ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തിയായ ലതയുടെ വീട്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രമാടം ഗ്രാമപഞ്ചായത്തിലെ ലത K. R. എന്ന വീട്ടമ്മയ്ക്ക് ലഭിച്ച പുതുവർഷ സമ്മാനമായിരുന്നു " സ്വന്തമായി ലഭിച്ച അടച്ചുറപ്പുള്ള വീട്". വൃദ്ധരായ മാതാപിതാക്കൾക്കും, പ്രായപൂർത്തിയായ മകൾക്കും ഏക ആശ്രയമായിരുന്നു ലത.  മകളുടെ  വിദ്യാഭ്യാസത്തിനും, മാതാപിതാക്കളുടെ മരുന്നിനും വേണ്ടി കഷ്ടപ്പെടുന്ന ലതയുടെ വിദൂരമായൊരു സ്വപ്നമായിരുന്നു സ്വന്തമായൊരു അടച്ചുറപ്പുള്ള വീട്.  2014- 15 - IAY പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവെങ്കിലും വീടിന്റെ ബേസ്‌മെന്റ് വരെ പണിയാൻ മാത്രമേ കഴിഞ്ഞുള്ളു.  ആരാലും ആശ്രയമില്ലാതെ വീടിന്റെ പണി മുടങ്ങി കിടക്കുകയായിരുന്നു.  വീട് എന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുമ്പോഴാണ്, ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലതയെ ഉൾപ്പെടുത്തിയത്, ലതയ്ക്ക് വളരെയധികം സന്തോഷം ലഭിച്ച നിമിഷങ്ങളായിരുന്നു.  എന്നിരുന്നാലും ആ സന്തോഷത്തിന് അധികായുസ്സ് ഉണ്ടായിരുന്നില്ല.  ഭീമമായ സാമഗ്രികളുടെ വിലയും പണിക്കൂലിയും ലഭ്യമായ തുകയ്ക്ക് വീട് പണിയുകയെന്നത് അസാധ്യമായിരുന്നു.  ഈയൊരു സാഹചര്യത്തിൽ പഞ്ചായത്ത് ഗുണഭോക്തൃ സംഗമത്തിലൂടെ ഡോ. M. S. സുനിലിനെ പങ്കെടുപ്പിക്കുകയും, ജനപ്രതിനിധികളുടെയും- ജനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി പ്രമാടം ഗ്രാമപഞ്ചായത്തിലെ 4 വീടുകൾ ഡോ. M. S. സുനിൽ ഏറ്റെടുത്തു. അതിലൊരു വീട് ലതയുടേതായിരുന്നു.  ഈ നാല് വീടുകളുടെയും പണി ഒരു മാസം കൊണ്ട് അതിവേഗം പൂർത്തിയാകുകയായിരുന്നു.  അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ലത.