രാജപ്പൻ്റെയും കുടുംബത്തിൻ്റെയും സ്വപ്നം യാഥാർത്ഥ്യമായത് ലൈഫ് മിഷൻ പദ്ധതിയിലൂടെ

final_0.jpg

ലൈഫ് മിഷൻ പദ്ധതിയ്ക് ശേഷവുമുള്ള രാജപ്പൻ്റെ വീട്

 

എറണാകുളം: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ നികത്തുപറമ്പില്‍ രാജപ്പനാണ് എറണാകുളം ജില്ലയിലെ ലൈഫ് മിഷന്റെ ആദ്യ ഗുണഭോക്താവ്.  ജന്മനാ വികലാംഗനും ലോട്ടറി വില്പനകാരനുമായ രാജപ്പനും, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ ഉഷയും ചേര്‍ന്നാണ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്.  ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുമ്പോഴാണ് സ്വപ്നങ്ങള്‍ക്ക് പുതുനിറം നല്‍കി ലൈഫ് മിഷന്റെ ഭവന പദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തുന്നത്.  പഞ്ചായത്ത്‌ ഭരണസമിതിയുടെയും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി ഏകദേശം മൂന്നു മാസം കൊണ്ട് നാല് ലക്ഷം രൂപയില്‍ രാജപ്പന്റെ പുതിയ വീട് എന്ന സ്വപ്നം ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാകുകയായിരുന്നു.