മുഹമ്മദാലിയുടെയും കുടുംബത്തിൻ്റെയും സ്വപ്നസാക്ഷാത്കാരം ലൈഫ് മിഷൻ പദ്ധതിയിലൂടെ

koppam muhamadali.jpg

ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി പുരോഗമിക്കുന്ന മുഹമ്മദാലി വീട്

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്ട് കാവിൽ ശ്രി മുഹമ്മദാലിയുടെ സ്വപ്നങ്ങളിലൊന്നായിരുന്നു അടച്ചുറപ്പുളഅല വീട്. മുഹമ്മദാലിയുടെ ഭാര്യയും രണ്ട് പെണ്‍ മക്കളും അടങ്ങുന്ന കുടുംബം പുലർത്തുന്നത്. മുഹമ്മദാലിക്ക് 2007-08 ഭവന പദ്ധതിപ്രകാരം 25000/- രൂപ വീട് നിർമ്മാണത്തിന് ലഭിച്ചുവെങ്കിലും സാമ്പത്തിക ബദ്ധിമുട്ടുകള്‍ കാരണം തറപ്പണികള്‍ വരെ പൂർത്തീകരിക്കുവാൻ മാത്രമേ സാധിച്ചിരിന്നുള്ളു. മുഹമ്മദാലിയുടെ കുടുംബവും തറവാട്ടു വീട്ടിൽ സഹോദര കുടുംബത്തോടൊപ്പം താമസിക്കുന്ന സാഹചര്യത്തിലാണ് സ്വപ്നങ്ങള്‍ക്ക് പുതു പ്രതിക്ഷകളേകി ലൈഫ് മിഷന്റെ ആദ്യഘട്ട പദ്ധതിയിൽ മുഹമ്മദാലിയുടെ പേര് ഉള്‍പ്പെടുത്തുന്നത്. ലൈഫ് മിഷനിലൂടെ വീട് നിർമ്മാണത്തിന് മുഹമ്മദാലിക്ക് 1,14,285 രൂപ അനുവദിച്ചു. സഹോദര പുത്രന്റെ സഹായത്തോടുകൂടി ഭവന നിർമ്മാണം പൂർത്തീകരിച്ച മുഹമ്മദാലിയും കുടുംബവും സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ്.