ഓമനയുടെ സ്വപ്നങ്ങൾക്ക് പുതുനിറം നൽകി ലൈഫ് മിഷൻ പദ്ധതി

 omana ithikkara_1.jpg     omana_ithikkara_final_stage.jpg

 

 

കൊല്ലംകൊല്ലം ജില്ലയിൽ ചിറക്കര പഞ്ചായത്തിലെ കുന്നുംപുറത്ത് വിട്ടിലെ ശ്രീമതിഓമനയും കുടുംബവും താമസിക്കുന്നത് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച 3സെന്റ് സ്ഥലത്ത് ചെറ്റകുടിൽ കെട്ടിയാണ്കൂലിപ്പണിക്കാരനായ ഭർത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുബത്തിൽ  കുട്ടികളിൽ ഒരാള്‍ വികലാംഗനുമാണ്പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക് 2013-14 സാമ്പത്തിക വർഷത്തലെ IAY ഭവനപദ്ധതിയുടെ ആനുകൂല്യം ലഭിച്ചതാണ്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയും ജീവിത സാഹചര്യവും മൂലം ഭിത്തിമട്ടം വരെ വീട് എത്തിക്കുവാനേ ഇവർക്ക് കഴിഞ്ഞുള്ളുഓമനയുടെയുംകുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് പുത്തൻ നിറം നല്‍കിയത് സർക്കാറിന്റെ ലൈഫ് മിഷൻ പദ്ദതിയാണ്ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടൽ മൂലം ചാത്തന്നൂർ കാരെക്കാട്വിമല സെൻട്രൽ സ്കൂള്‍ ഓമനയുടെ വീട് പണി ഏറ്റെടുത്ത് പൂർത്തിയാക്കി. വീട് പണി അതിവേഗത്തിൽ പൂർത്തിയാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയും വളരെയേറെ സഹായിച്ചുഇപ്പോള്‍ പുതിയ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഓമനയും കുടുബവും.