- 2166420 views
4 ലക്ഷം സ്വപ്നഭവനങ്ങൾ പൂർത്തീകരിച്ച് ലൈഫ്
ലൈഫ് മിഷൻ - കെ. ചിറ്റിലപ്പിള്ളി ഭവന പദ്ധതി പ്രകാരം 1000 ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കിയ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിന്റെ പ്രശംസാപത്ര കൈമാറ്റവും 16.02.2024 ന് വൈകുന്നേരം 5 മണിക്ക് ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ബഹു. തദ്ദേശസ്വയംഭരണ , എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷ് നിർവഹിച്ചു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച് സലാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു, ആലപ്പുഴ എം.പി ശ്രീ എ. എം. ആരിഫ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ജോർജ് സ്ലീബ തുടങ്ങിയവർ പങ്കെടുത്തു.