ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭവനരഹിതര്ക്കും വീട് നല്കുക, എല്ലാ ഭൂരഹിത ഭവനരഹിതര്ക്കും സ്ഥലവും വീടും നല്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്ക്കരിച്ചിട്ടുള്ള ഇ.എം.എസ്. ഭവനപദ്ധതി 2009-10ല് തുടങ്ങി 2011 മാര്ച്ച് 31ന് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ കാലയളവില് പദ്ധതി പൂര്ത്തിയാക്കാന് കഴിയാത്ത സാഹചര്യത്തില് നിര്വ്വഹണ കാലയളവ് 2012 മാര്ച്ച് 31 വരെ ദീര്ഘിപ്പിച്ചിരുന്നു. ജനറല്വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും യൂണിറ്റ് കോസ്റ്റ് 2 ലക്ഷം രൂപയും പട്ടിക വര്ഗത്തിന് 2.5 ലക്ഷം രൂപയായും വര്ദ്ധിപ്പിച്ച് 15.9.2011 മുതല് പ്രാബല്യം നല്കി ഉത്തരവായിട്ടുണ്ട്. ഇ.എം.എസ്. ഭവന പദ്ധതി പ്രകാരം 128874 വീടുകള് പൂര്ത്തീകരിച്ചിട്ടുണ്ട്.
- 35162 views