ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ആവശ്യമുണ്ട്.

Posted on Friday, February 17, 2023

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ  തയ്യാറുള്ള കാറുടമകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) "മനസോടിത്തിരി മണ്ണ്‌" പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌ സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

Posted on Friday, January 6, 2023

തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌  സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ്‌ ഗ്രൂപ്പ്‌) "മനസോടിത്തിരി മണ്ണ്‌" പദ്ധതിയിലേക്ക്‌ തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ്‌ സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ലൈഫ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചെന്നാട്ട് കോളനിയിൽ ശ്രീ.മോഹൻ എന്ന ആൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ്

Posted on Friday, December 9, 2022

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 15/10/2022 ലെ യോഗ തീരുമാനം (45) - ലൈഫ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചെന്നാട്ട് കോളനിയിൽ ശ്രീ.മോഹൻ എന്ന ആൾക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ്.

2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി

Posted on Wednesday, December 7, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് - ലൈഫ് പദ്ധതി. 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നും ഭവനനിർമ്മാണത്തിനായുള്ള പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

LIFE-2020_ഭവനനിർമ്മാണത്തിനായുള്ള ധനസഹായം അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ്

Posted on Wednesday, December 7, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതി 2018 ലും 2022 ലും വായ്പകൾ അനുവദിക്കുന്നതിനായി ലൈഫ് മിഷൻ കെ.യു.ആർ.ഡി.എഫ്.സി. മുഖേന ഹഡ്കോയ്ക്ക് കൈമാറിയിട്ടുള്ള ഗുണഭോക്തൃ പട്ടികകളിലെ ഫണ്ടഭ്യർത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം, ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളേയും അതിദരിദ്ര സർവ്വേയിലൂടെ കണ്ടെത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭവനരഹിതരേയും ഉൾപ്പെടുത്തി ഭവനനിർമ്മാണത്തിനായുള്ള ധന സഹായം അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് 

ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായിErtiga/Dezire/ Amaze മോഡല്‍ (2019 മോഡലോ അതിന് ശേഷമോ ഉള്ള) വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്.

Posted on Wednesday, October 19, 2022

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി Ertiga/Dezire/ Amaze മോഡല്‍ (2019 മോഡലോ അതിന് ശേഷം ഉള്ള)  വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 2000 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും.