ഇടം വീടുകള്‍; ഇത് ടി.കെ.എം കോളേജ് സ്‌പെഷ്യല്‍

Posted on Wednesday, December 13, 2017

കുണ്ടറ മണ്ഡലത്തിലെ ആയിരത്തോളം ഭവന രഹിതര്‍ക്ക് ഉറപ്പും കേരളത്തനിമയും സൗകര്യങ്ങളുമുള്ള ഭവനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ടി.കെ.എം എന്‍ജിനിയറിംങ് കോളേജിലെ അവസാന വര്‍ഷ സിവില്‍ ബിരുദ വിദ്യാര്‍ഥികള്‍.

ഉറവിടം : മാതൃഭൂമി 13 ഡിസംബര്‍ 2017 
http://www.mathrubhumi.com/youth/art/-youth-youth-special-1.2454148

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിനു അനുമതി

Posted on Thursday, November 30, 2017

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഉപസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ പ്രതിമാസം 40,000 രൂപ വേതനത്തില്‍ നിയമിക്കുന്നതിനു അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്

സ.ഉ(ആര്‍.ടി) 3871/2017/തസ്വഭവ Dated 30/11/2017

 

ലൈഫ് പദ്ധതി നാലു മാസത്തിനകം 70,000 കുടുംബങ്ങളുടെ ഗൃഹപ്രവേശം

Posted on Wednesday, October 25, 2017

കൊല്ലം: ലൈഫ് പദ്ധതിയുടെ സഹായം ആദ്യ വര്‍ഷം കിട്ടിയിട്ടും ഗൃഹപ്രവേശം സാധ്യമാകാത്ത 70,000 കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 നകം അതിനുള്ള സാഹചര്യം ഒരുക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിര്‍വ്വഹണ അവലോകന യോഗം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.